പറയാന്‍ ഒത്തിരി ഉണ്ടായിരുന്നു .
പക്ഷെ വാക്കുകള്‍ക്ക് ദാരിദ്ര്യം ...വാക്കുകള്‍ കടം വാങ്ങാമെന്നു വിചാരിച്ചു . പക്ഷെ തരാന്‍ ആര്‍ക്കും താത്പര്യം ഇല്ല..
ചോദിച്ചു ചോദിച്ചു ഞാന്‍ മടുത്തു തളര്‍ന്നു അക്ഷരതെറ്റുകള്‍ വാരിയിട്ട ഇടനാഴിയില്‍ ഇരിന്നു
സന്ധ്യ ആകാറയി തിരിച്ചു മടങ്ങവേ പഴയ തകരപ്പാട്ടകള്‍ തൂക്കി വാങ്ങുന്ന ഒരു ആക്രി കട കണ്ടു,,,,
അവിടെ തുരുംബെടുത്ത ചില വാക്കുകള്‍
തുരുമ്പ് കയറി എങ്കിലും വാക്കുകളുടെ മൂര്‍ച്ച നഷ്ടപ്പെട്ടിട്ടില്ല
വായിക്കുവാന്‍ ശ്രമിച്ചു
പക്ഷെ വായന എന്നെ എനിക്ക് നഷ്ടമായിരുന്നു,....
കയ്യിലെ ചില്ലറ വാരിക്കൊടുത്തു അവ ഞാന്‍ വാങ്ങി,,,,,
എന്തിനെന്ന അത്ഭുതം നിറഞ്ഞ കടക്കാരന്റെ കണ്ണുകള്‍ ഞാന്‍ കണ്ടില്ലാന്നു മട്ടില്‍ ഞാന്‍ നടന്നുനടന്നകന്നു
ഒരു വല്യ ചില്ല് കുപ്പി വാങ്ങണം ,,,, ഈ അക്ഷരപ്പൊട്ടുകള്‍ ഇട്ടു സൂക്ഷിക്കാന്‍ .
കേള്‍ക്കാന്‍ താല്പര്യമില്ലാത്തവര്ക്കായ് ഈ വാക്കുകള്‍ പറഞ്ഞു തീര്‍ക്കുന്നില്ല
അവ ശാന്തമായ് വിശ്രമിക്കട്ടെ
പിന്നിടൊരിക്കല്‍ പേന തുമ്പ് കൊണ്ട് മൂര്‍ച്ച കൂട്ടി വിട്ടയക്കാം