<![CDATA[chaembu - posts]]>Sun, 06 Dec 2015 21:27:45 -0800Weebly<![CDATA[ദ്വീപുകള്‍]]>Mon, 23 Nov 2015 05:58:10 GMThttp://chaembu.weebly.com/posts/6
Picture
dweepukal

​ചുറ്റുമുള്ളവര്‍ എന്തൊക്കെയോ സംസാരിച്ചിരിക്കുന്നു  , എല്ലാവരും അപരിചിതര്‍ ആണു . തിരക്കുകളില്‍ ആര്‍ക്കും താത്പര്യമില്ലാത്ത വിഷയങ്ങള്‍ സംസാരിക്കുന്നുണ്ട് 
പക്ഷെ താത്പര്യമില്ലയ്മയില്‍ പരിചിതമായ പടങ്ങള്‍ക്കുള്ള അന്വേഷണം ആണു എന്നാണ് എനിക്ക് തോന്ന്യത് . തൊട്ടടുത്തിരുന്നു വ്യക്തി എന്നെ നോക്കി ചിരിച്ചു , ഞാനും തിരിച്ചു ചിരിച്ചു . ഒരു സംഭാഷനതിനുള്ള ആരംഭ ശ്രമം ആണെന്നത് തികച്ചു വ്യക്തം
ട്രെയിന്‍ ഏതോ നീണ്ട പാലത്തിനു മുകളില്‍ കയറിയാതിന്റെ വിളിച്ചരിയിപ്പെന്ന പോലെ തീവണ്ടി അസുരതാളം മുഴക്കി തുടങ്ങി , ഇരുട്ടില്‍ ഞാന്‍ പുറത്തേക്കു നോക്കി ഇരുന്നു , അയാള്‍ ചോദിച്ചു 
"എങ്ങോട്ടാണ്? "
"തിരൂര്‍ക്ക്"
ഉത്തരം നല്‍കി എന്റെ വിരക്തത കാണിക്കുവാന്‍ വേണ്ടി പുറത്തേക്കു നോക്കി ഇരുന്നു വീണ്ടും
അയാള്‍ വിടാന്‍ ഉദ്ദേശമില്ല , 
"തിരൂര്‍ എവിടെയാണ് ?"
"ടൌണില്‍ തന്നെയാണ്"
"ഞാന്‍ തിരൂര്‍ വന്നിട്ടുണ്ട് "
മറുപടിയായി ഞാന്‍ ഒന്ന് ചിരിച്ചു 
വീണ്ടും പുറത്തേക്കു നോക്കിയിരുന്നു
അയാള്‍ വീണ്ടും പറഞ്ഞു തുടങ്ങി 

"അന്ന് ഒരു ഫോണ്‍ മേടിക്കാന്‍ വന്നതയ്ര്‍ന്നു , ഗള്‍ഫ്‌ മാര്‍ക്കറ്റില്‍ 
നല്ല മഴ ഉള്ള ദിവസം ആയിരുന്നു ...മഴന്നു വെച്ചാല്‍ നാല ഉഷര് മഴ,..."

ഞാന്‍ ഒന്നിരുത്തി മൂളി

പിന്നെ തിരിഞ്ഞു നോക്ക്യപ്പോള്‍ അയാളെ കാണാന്‍ ഇല്ല ...പുറത്തേക്കു നോക്കിയിരിക്കുന്ന സഹയാത്രികന്റെ അടുത്താണ് ഞാന്‍ 

അയാളെ ഞാന്‍ ചുറ്റിനും കണ്ണുകള്‍ കൊണ്ടു അന്വേഷിച്ചു ....

എതിരെ ഇരുന്ന പയ്യന്‍സിനോടു ചോദിച്ചു ഇവിടെ ഇരുന്ന ആള്‍ എന്ത്യേ,,,?

മൊബൈലില്‍ ഇന്ന് ഒരു നിമിഷം കണ്ണ് ഉയര്‍ത്തി അതുഭുടതോടെ എന്നെ നോക്കി,,,അറിയില്ല എന്ന അന്ഗ്യ്തില്‍ തല ആട്ടി.... വീണ്ടും മൊബൈല്‍ സ്ക്രീനിനുള്ളിലേക്ക് അവന്‍ തിരിച്ചു പോയി 
ഞാന്‍ ഏഴു ന്നെട്ടു  നോക്കി,,, അയാള്‍ അവിടെങ്ങും ഇല്ല 

ബാഗില്‍ നിന്ന് ഹെഡ്സെറ്റ് എടുത്തു ചെവിയില്‍ തിരുകി ഞാനും ഒരു ദ്വീപ്‌ ആയി മാറി . ഞാന്‍ മാത്രം അടങ്ങുന്ന ദ്വീപു ...

]]>
<![CDATA[വേരറ്റവര്‍ ]]>Tue, 10 Nov 2015 10:06:06 GMThttp://chaembu.weebly.com/posts/5]]><![CDATA[നിശബ്ദം ]]>Tue, 10 Nov 2015 09:52:56 GMThttp://chaembu.weebly.com/posts/4]]><![CDATA[പദദാരിദ്ര്യം]]>Sun, 08 Sep 2013 08:51:46 GMThttp://chaembu.weebly.com/posts/3
പറയാന്‍ ഒത്തിരി ഉണ്ടായിരുന്നു .

പക്ഷെ വാക്കുകള്‍ക്ക് ദാരിദ്ര്യം ...വാക്കുകള്‍ കടം വാങ്ങാമെന്നു വിചാരിച്ചു . പക്ഷെ തരാന്‍  ആര്‍ക്കും താത്പര്യം ഇല്ല..

ചോദിച്ചു ചോദിച്ചു ഞാന്‍ മടുത്തു തളര്‍ന്നു അക്ഷരതെറ്റുകള്‍ വാരിയിട്ട  ഇടനാഴിയില്‍ ഇരിന്നു 

സന്ധ്യ ആകാറയി തിരിച്ചു മടങ്ങവേ പഴയ തകരപ്പാട്ടകള്‍ തൂക്കി വാങ്ങുന്ന ഒരു  ആക്രി കട കണ്ടു,,,,

അവിടെ തുരുംബെടുത്ത ചില വാക്കുകള്‍ 

തുരുമ്പ് കയറി എങ്കിലും വാക്കുകളുടെ മൂര്‍ച്ച നഷ്ടപ്പെട്ടിട്ടില്ല 

വായിക്കുവാന്‍ ശ്രമിച്ചു 

പക്ഷെ വായന എന്നെ എനിക്ക് നഷ്ടമായിരുന്നു,....

കയ്യിലെ ചില്ലറ വാരിക്കൊടുത്തു അവ ഞാന്‍ വാങ്ങി,,,,,

എന്തിനെന്ന അത്ഭുതം നിറഞ്ഞ കടക്കാരന്റെ കണ്ണുകള്‍ ഞാന്‍ കണ്ടില്ലാന്നു മട്ടില്‍ ഞാന്‍ നടന്നുനടന്നകന്നു 

ഒരു വല്യ ചില്ല് കുപ്പി വാങ്ങണം ,,,, ഈ അക്ഷരപ്പൊട്ടുകള്‍ ഇട്ടു സൂക്ഷിക്കാന്‍ .

കേള്‍ക്കാന്‍ താല്പര്യമില്ലാത്തവര്‍ക്കായ് ഈ വാക്കുകള്‍ പറഞ്ഞു തീര്‍ക്കുന്നില്ല 

അവ ശാന്തമായ് വിശ്രമിക്കട്ടെ 

പിന്നിടൊരിക്കല്‍ പേന തുമ്പ് കൊണ്ട് മൂര്‍ച്ച കൂട്ടി വിട്ടയക്കാം 

]]>
<![CDATA[പുതിയ കൂട്ടുകാര്‍]]>Wed, 21 Aug 2013 04:05:09 GMThttp://chaembu.weebly.com/posts/1Picture
"അമ്മെ ഈ നിഴലെന്താ ഇപ്പോഴും എന്റെ കൂടെ വരുന്നേ? "

ഇന്കാണ്ടാസ്കെന്റ്റ് ബള്‍ബിന്റെ മഞ്ഞ പ്രകാശത്തില്‍ ഉണ്ണിയേയും നിഴലിനേയും നോക്കി, കൈയ്യില്‍ ചോറുരുള ഉരുട്ടി ഉണ്ണിക്കു നീട്ടി ഒരു ചെറു പുഞ്ചിരിയോടെ അമ്മ പറഞ്ഞു

"അത് ഉണ്ണീടെ കൂട്ടുകാരനല്ലേ? അതല്ലേ ഏപ്പോഴും കൂടെ വരുന്നേ"

പുതിയ കൂട്ടുകാരനെ കിട്ടിയ സന്തോഷത്തില്‍ ചോറുരുള വായിലിട്ടു ചവച്ചരച്ചു കൊണ്ട് ചുമരില്‍ നിഴല്‍  ചിത്രങ്ങള്‍ വരച്ചു കളിച്ചു ഉണ്ണി 
 പെട്ടന്ന് കറന്റ്‌ പോയ്‌ !!!!!!

"ഉണ്ണി അവിട തന്നെ നില്ല്കുട്ടോ...എങ്ങും പോയ്‌ തട്ടരുതെ....."

ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഉണ്ണി സന്തോഷത്തോടെ വിളിച്ചു പറഞ്ഞു

"അമ്മെ എനിക്ക് ചുറ്റും ഇപ്പൊ ഒത്തിരി കൂട്ടുകാരെ കിട്ടിയേ !!!!!!!!!!!"

]]>
<![CDATA[താക്കോല്‍]]>Sun, 18 Dec 2011 21:13:57 GMThttp://chaembu.weebly.com/posts/2Picture
വഴിക്കേകിടന്ന് ഒരു താക്കോല്‍ കളഞ്ഞു കിട്ടി.
പക്ഷേ പൂട്ട്‌ എവിടെ?
താക്കോല്‍ പോക്കറ്റില്‍  ഭദ്രമായ്‌ ഇട്ടു
കണ്ട ഓരോ പൂട്ടൂകളും തുറക്കാന്‍ ശ്രമിച്ചു
എല്ലാവരും ഭദ്രമായ്‌ പൂട്ടിയിട്ടു തന്നെയാണ്‌ പോയത്‌
ഉള്ളില്‍ പുറത്ത് ചാടാന്‍ വെമ്പല്‍ കൊള്ളുന്ന ഒരായിരം രഹസ്യങ്ങള്‍ ഉണ്ടല്ലോ. അവയെങ്ങാനും പുറത്തയാലോ?!!!


നടന്നു ക്ഷീണിച്ചു ഞാന്‍ മുറിയില്‍ തിരിച്ചെത്തി 
തനിക്കും ഉണ്ടല്ലോ താഴിട്ടു  അടച്ചു പൂട്ടിയ രഹസ്യ പെട്ടി 
വര്‍ഷങ്ങള്‍ക്കു മുന്‍പ് പൂട്ടിയതാണ്.
മനസക്ഷിയോടു  ചോദിച്ചു-"ഇനി ഈ താക്കോല്‍.......??"
മറുപടി കിട്ടിയില്ല കാരണം മനസാക്ഷി മാസങ്ങളായ് പണയത്തില്‍ ആണല്ലോ
....അതോ വര്‍ഷങ്ങളയോ??


പൊടിയുടെ കൂമ്പാരം വക വെക്കാതെ രണ്ടും കല്പിച്ചു താഴിന്റെ യോനി ദ്വാരത്തില്‍ താക്കോല്‍ കടത്തി
ചെറിയ ഒരു ശബ്ദത്തോടെ താഴു തുറന്നു
അത്ഭുദം ഒന്നും തോന്നിയില്ല !!
പക്ഷെ രഹസ്യങ്ങളുടെ പ്രയാണം പ്രതീക്ഷിച്ച എന്നെ കത്തിരിന്നത് ഒരു ചുരുള്‍ മാത്രം .....


ചുരുള്‍ തുറന്നു വായിച്ചു.
തല കറങ്ങുന്നതു പോലെ
ഞാന്‍ കസേരയില്‍ പിടിച്ചു നിലത്തിരുന്നു
ചുരുള്‍ വീണ്ടും ചുരുട്ടി പെട്ടിക്കകത്തിട്ട് പെട്ടി പഴയപടി പൂട്ടി താക്കോല്‍ എന്നാല്‍ കഴിയുന്നത്ര ദൂരേക്ക്‌ വലിച്ചെറിഞ്ഞു.
ശ്വാസം ഇപ്പോഴും നേരെ വീണിട്ടില്ല 
ഞാന്‍ നിലത്തു തന്നെ ഇരിന്നു ...
.
ഒരുള്‍ക്കിടിലത്തോടെ ഞാന്‍ അത് വീണ്ടും മറക്കാന്‍ ശ്രമിച്ചു...
.
.
.
.
"ഞാന്‍ ഞാനല്ല!!!!!!" 


]]>